മനാമ: പ്രവാസികൾ രാജ്യത്തിൻറെ നട്ടെല്ലാണ് എങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി ഇരിങ്ങൽ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
നാട്ടിലുള്ളവർക്ക് ജാഥ ഉൾപ്പെടെ നടത്താൻ യാതൊരു തടസ്സവുമില്ലായെങ്കിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ ഇരുത്തുന്ന നടപടി അംഗീകരിക്കാനാവില്ലായെന്ന് നദ്വി കൂട്ടിച്ചേർത്തു.