മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘സ്വതന്ത്ര ഇന്ത്യയും മതേതരത്വ, ജനാധിപത്യ അസ്ഥിത്വ പ്രതിസന്ധിയും’ എന്ന വിഷയത്തിൽ സംഘടിച്ച ഓണ്‍ലൈന്‍ ചര്‍ച്ചാ സദസ്സ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളായ ബിനു കുന്നന്താനം, എബ്രഹാം ജോൺ , ബഷീർ അമ്പലായി, പങ്കജ് നഭന്‍, ചെമ്പൻ ജലാൽ, ഷെമിലി. പി ജോൺ, എം.ബദ്റുദ്ദീൻ, ഷിജു തിരുവനന്തപുരം, സുനിൽ ബാബു, യൂനുസ് സലീം തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു. ഹന ഫാത്തിമയും സംഘവും ദേശീയ ഗാനാലാപനം നടത്തി. ജന. സെക്രട്ടറി എം. എം സുബൈർ സ്വാഗതവും അസി. ജന. സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനം നിർവഹിച്ചു. ധീര ദേശാഭിമാനി വാരിയംകുന്നത്തിനെ കുറിച്ച് മൂസ കെ. ഹസന്റെ മോണോലോഗ് അവതരണവും നടന്നു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും