മനാമ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ‘മാറ്റ് കുറയുന്ന ദേശീയ വിദ്യഭ്യാസ നയം’ എന്ന പ്രമേയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന കാലത്ത് രാജ്യത്തിൻറെ വിദ്യാഭ്യാസ നയം ഏത് ദിശയിലായിരിക്കും എന്നതിനെ സംബന്ധിച്ച സാമാന്യ ധാരണ ലഭിക്കാനുതകുന്ന പരിപാടിയാണിത്. പ്രഖ്യാപിത കരട് വിദ്യഭ്യാസ നയത്തിലൂന്നി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ. ആർ യൂസുഫ് വിഷയാവതരണം നടത്തുന്ന പരിപാടിയിൽ ഏവർക്കും സംബന്ധിക്കാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ ഇ.കെ സലീം അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക