മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഹാജിയാത് യൂണിറ്റ് മലർവാടി ബാലസംഘം ശിശുദിനത്തോടനുബന്ധിച്ച് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. അബ്ദുൽ ഖയ്യൂമിൻറെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ തബിൽ ലജാഹ്, നൂമ റനേഷ്, അവന്തിക, ഹിബ ഫാത്തിമ, ഫാത്തിമ മുഹമ്മദ് (ഗാനം), ഫജ൪ സാലിഹ്, സയ്ദ് സാജിദ് (പ്രസംഗം ), ആയിഷ സാലിഹ്, സുമാന ഇർഷാദ്, തമാ റനേഷ്, യൂസഫ് ഈസാ, ഹിബ ഫാത്തിമ, ഈസാ ഹസീബ്, തൽഹ ഹസീബ് (കഥ പറയൽ), ഹംദാൻ സാലിഹ് (സ്റ്റിൽസ്), മുഹമ്മദ് റാഫി (ആർട് ആൻഡ് ക്രാഫ്റ്റ്), ഒമർ സുഹൈൽ, ഇസ്ഹാഖ് സുഹൈൽ (സ്കിറ്റ്) തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. ഫാത്തിമ സാലിഹ് പരിപാടി നിയന്ത്രിച്ചു.