മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന്റെ കുട്ടികളുടെ വിഭാഗമായ മലർവാടി ഗുദൈബിയ യൂണിറ്റ് ‘കളിക്കളം’ എന്ന പേരിൽ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ഫ്രന്റ്സ് വനിതാവിഭാഗം മനാമ ഏരിയ പ്രസിഡന്റ് റഷീദ സുബൈര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസംഗം, ഫാൻസി ഡ്രസ്സ്, ഗാനം, നൃത്തം, കഥ പറച്ചിൽ, കവിതാലാപനം, ആക്ഷൻ സോംഗ് , മാജിക്ക് ,നാടൻ പാട്ട്, നബി ചരിത്രം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വതരിപ്പിച്ച് കുട്ടികൾക്ക് ചിരിയും ചിന്തയും സമ്മാനിച്ചു .
യൂണിറ്റ് പ്രസിഡന്റ് റുബീന നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രെട്ടറി സൈഫുന്നിസ റഫീഖ് സ്വാഗതവും ശാഹിദ സിയാദ് നന്ദിയും പറഞ്ഞു .ഷഗുഫ്ത മെഹർ പരിപാടി നിയന്ത്രിച്ചു. ഷഹീന നൗമൽ ,താഹിറ ശറഫുദ്ദിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. മൻഹ സിയാദ് പ്രാർത്ഥന ഗാനം ആലപിച്ചു.