മനാമ: ശിശുദിനത്തോടനുബന്ധിച്ച് ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ റിഫ യൂണിറ്റ് മലർവാടി ബാലസംഘം ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ തന്നെ നേതൃത്വം നൽകിയ പരിപാടി വളരെയധികം പ്രശംസനീയം ആയിരുന്നു. പ്രാർത്ഥനാഗീതം തോടെ ആരംഭിച്ച പരിപാടിയിൽ ഫർഹാൻ ഫസൽ മലർവാടിയെ കുറിച്ച് ആമുഖം നടത്തി. കൂടാതെ ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം പ്രദർശനം നടന്നു.
ഷിസ ഫാത്തിമ, ത്വയ്യിബ് ആഷിഖ്( കഥ പറച്ചിൽ), ത്വയ്യിബ ആഷിക്, ഫാതിയ ഫാത്തിമ (മലയാളം പ്രസംഗം), ഹാനി സുബ്ഹാൻ, മെഹർ മുസ്തഫ, അംറ സലാഹ് (ആക്ഷൻ സോങ്), ഹാറൂൺ & ഹിഷാം (ഗ്രൂപ്പ് സോങ്), റാമി മുഹമ്മദ് (ഇംഗ്ലീഷ് പ്രസംഗം), ഇഹ്സാൻ, ലിബാ സലാഹ്, സഫിയ (ഡ്രോയിങ് പ്രദർശനം), ആരോൺ അലക്സാണ്ടർ (ഇംഗ്ലീഷ് സോങ്), നശ്വ & നഹ്ല (ഗ്രൂപ്പ് ഡാൻസ്), ഇസ യൂനുസ് (ക്വിസ്), ഹിഷാം (കലണ്ടർ ഗെയിം), അഫ്ലഹ് റഫീഖ് & അസ്ലഹ് റഫീഖ് (അറബിക് ഗ്രൂപ്പ് ഡാൻസ്) തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരി ഇസ യൂനുസ് നിയന്ത്രിച്ച് പരിപാടി ദേശീയ ഗാനത്തോടുകൂടി അവസാനിപ്പിച്ചു.