മനാമ: സമൂഹത്തിന്റെ ഭാവി കരുത്തുറ്റ സ്ത്രീകളിൽ ആണെന്ന് കേരളത്തിലെ പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: എം. ജി. മല്ലിക. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച്
ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം “അതിജീവിക്കാൻ കരുത്തുള്ളവൾ” എന്ന തലകെട്ടിൽ സംഘടിപ്പിച്ച ഓൺലൈൻ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
നാളെയുടെ വാഗ്ദാനങ്ങളായ പെൺകുട്ടികൾക്ക് ഏത് സാഹചര്യത്തിലും ധീരമായ നിലപാടുകൾ എടുക്കാനും സ്നേഹവും ധർമ്മവും പകർന്നുനൽകാനുമുള്ള പാഠശാലകളായി ഓരോ കുടുംബങ്ങളും മാറേണ്ടത് ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യ പ്രഭാഷകയായിരുന്ന സാമൂഹിക പ്രവർത്തക എ. റഹ്മത്തുന്നിസ ടീച്ചർ സ്ത്രീ പ്രകൃതിപരമായി തന്നെ കരുത്തുള്ളവൾ ആണെന്നും, മനുഷ്യ സമൂഹം പ്രതിസന്ധിയിൽ അകപെടുന്ന സമയങ്ങളിലെല്ലാം സ്ത്രീകൾ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്നും തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. സമീപ കാലത്ത് നടന്ന പല സമരചരിത്രങ്ങളും കാണിച്ചു തരുന്നതും അത്തരം കരുത്തുറ്റ പെൺകുട്ടികൾ നമുക്കിടയിൽ തന്നെ ഉണ്ട് എന്നാണെന്നും അവർ ചൂണ്ടിക്കാട്ടി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കെ. എം .സി.സി ബഹ്റൈൻ വനിതാ വിഭാഗം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹ്സിന ഫൈസൽ, കേരളീയ സമാജം വനിതാ വിഭാഗം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി സ്വപ്ന വിനോദ്, ഷിഫ സുഹൈൽ, ഇന്ത്യൻ സ്കൂൾ അധ്യാപിക ഷേർളി സലിം, ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സാജിത സലീം, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. റസിയ പരീദ് കവിത ആലപിക്കുകയും സൽമ ഫാത്തിമ സലീം ചിത്ര പ്രദർശനം നടത്തുകയും ചെയ്തു.
സൗദ പേരാമ്പ്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ പ്രസിഡന്റ് ബുഷ്റ റഹീം സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു. നജ്ദ റഫീഖ് പ്രാർഥന ഗീതം ആലപിച്ചു. ഷൈമില നൗഫൽ,നുസ്ഹ കമറുദ്ദീൻ,നസീറ ഷംസുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിക്കുകയും സഈദ റഫീഖ്, റംല ഖമറുദ്ദീൻ, ഫാത്തിമ സാലിഹ്, ഷിജിന ആഷിഖ്, റുഫൈദ റഫീഖ്, ലുലു അബ്ദുൽ ഹഖ്, സോന സക്കരിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.