ന്യൂഡൽഹി: ജന്തർമന്തറിലെ കർഷകസമരത്തിനിടെ മാധ്യമപ്രവർത്തകനെ അക്രമിച്ചതായി പരാതി. ഇംഗ്ലീഷ് ന്യൂസ് ചാനൽ റിപോർട്ടർക്കാണ് പരിക്കേറ്റത്. കിസാൻ മീഡിയ എന്ന ടാഗ് ധരിച്ചെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയെന്ന് മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തെത്തി. സമരത്തിൽ പങ്കെടുത്ത വ്യക്തിയെങ്കിൽ നടപടിയുണ്ടാകുമെന്നും കിസാൻ മോർച്ച അറിയിച്ചു.
