കുവൈത്ത് സിറ്റി: അടിയന്തര ഘട്ടങ്ങളിൽ വിദേശികൾക്ക് സൗജന്യ ചികിത്സ നൽകുമെന്നറിയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളിൽ രോഗികളിൽ നിന്നും ഫീസ് ഈടാക്കില്ല.
അടിയന്തര ശസ്ത്രക്രിയ, കാർഡിയാക് കത്തീറ്ററൈസേഷൻ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കിയതായും മരുന്നുകൾ സൗജന്യമായി നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവേചനമില്ലാതെ ജീവൻ രക്ഷാ ചികിത്സ നൽകും.
അടിയന്തര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യം. ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.