കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് കെയർ പദ്ധതികളുടെ ഭാഗമായി സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടായിരം പേർക്കാണ് സെപ്റ്റംബർ 20 തിങ്കളാഴ്ച സൗജന്യ കോവി -ഷീൽഡ് വാക്സിനേഷൻ നൽകുന്നത് .പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ & ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സി.പി. സാലിഹ് നേതൃത്വം കൊടുക്കുന്ന സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
- കണ്ണൂർ ജൂബിലി ഹാൾ
- തളിപ്പറമ്പ് – റിക്രിയേഷൻ ക്ലബ് ഹാൾ (കോടതിക്ക് സമീപം)
- പേരാവൂർ – GUPS വിളക്കോട് (മുഴക്കുന്ന് പഞ്ചായത്ത് )
എന്നിവിടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്.
ഫസ്റ്റ് / സെക്കന്റ് ഡോസ്കാർക്കും താഴെക്കാണുന്ന ലിങ്കിൽ വാക്സിനേഷൻ രജിസ്റ്റർ ചെയ്യാം.
https://forms.gle/ywvsH6hi1qhZpkXm9