
ബെംഗളൂരു: കർണാടകയിൽ എഡിജിപിയുടെ പേരിൽ സൈബർ തട്ടിപ്പ്. ജയിൽ എഡിജിപി ദയാനന്ദിന്റെ പേരിലാണ് തട്ടിപ്പ്. ദയാനന്ദിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു പണപ്പിരിവ്. മെസഞ്ചർ വഴിയാണ് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുകയാണ്. മൂന്നുതവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് എഡിജിപി പറയുന്നത്.


