ദോഹ: 2022 ഫിഫ ലോകകപ്പ് ഫൈനലിന് മുൻപ് ഫ്രാൻസിന് തിരിച്ചടി. സീനിയർ താരങ്ങളായ ഒലിവിയർ ജിറൂഡും റാഫേൽ വരാനെയും ഫൈനലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാൻസിന്റെ പരിശീലനത്തിൽ ഇരുവരും പങ്കെടുത്തിട്ടില്ല.
പനി ബാധിച്ച വരാനെ ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. ഫ്രാൻസ് ക്യാമ്പിലെ നിരവധി കളിക്കാർക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി.
ജിറൂഡിന് പകരം മാർക്കസ് തുറാം ടീമിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ മികച്ച ഫോമിലുള്ള ജിറൂദിന്റെ അഭാവം ഫ്രാൻസ് ടീമിന് തിരിച്ചടിയാണ്. ഫൈനലിൽ അർജന്റീനയ്ക്കെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് പറഞ്ഞു. 2018 ൽ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംപ്സ്.