ന്യുസമ്മര്‍ഫില്‍ഡ് (ടെക്സസ്): ഈസ്റ്റ് ടെക്സസ് ഹോമിലെ നാലുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടതായി ചെറോക്കി കൗണ്ടി ലൊ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ജൂലായ് 20 ചൊവ്വാഴ്ചയാണ് മൊബൈല്‍ ഹോമില്‍ നാലു പേരുടെ വെടിയേറ്റു മരിച്ച മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഹോമിന്റെ പുറകിലുള്ള വീട്ടില്‍ നിന്നും രാവിലെ 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സംഭവസ്ഥലത്തെത്തിയത്.
രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് കൊല്ലപ്പെട്ടവര്‍. 47, 18 വയസ്സുള്ള രണ്ടു പുരുഷന്മാരും, മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇവരില്‍ ഒരു സ്ത്രീയും പതിനെട്ടുകാരനും മാതാവും മകനുമാണെന്ന് ചെറോക്കി കൗണ്ടി ഷെറിഫ് ബ്രെന്റ് ഡിക്സണ്‍ പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ വാഹനവുമായാണ് കടന്നുകളഞ്ഞത്. ഏതു ദിശയിലേയ്ക്കാണ് ഇയാള്‍ പോയതെന്ന് വ്യക്തമല്ലെങ്കിലും, പൊലിസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ഹൈവേ 110 സൗത്ത് ഈസ്റ്റ് ടയ്!ലറില്‍ റൂറല്‍ ഏരിയായിലാണ് സംഭവം. റഡ ഡോഡ്ജ് ചലഞ്ചര്‍ ലൈസെന്‍സ് പ്ലേറ്റ് LTV 9935 എന്ന വാഹനമാണ് പ്രതി ഓടിക്കുന്നതെന്നും, പ്രതിയുടെ കൈവശം ആയുധം ഉണ്ടായിരിക്കാമെന്നും പൊതുജനം വളരെ കരുതലോടെ ഇരിക്കണമെന്നും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്റ്റേഷനിലോ, 911 വിളിച്ചോ അറിയിക്കണമെന്നും ബ്രെന്റ് ഡിക്സണ്‍ പറഞ്ഞു.