ജയ്പൂർ: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു. ജോഥ്പൂരിലെ രാംനഗർ ഗ്രാമത്തിലെ ഒരു കുടിലിലാണ് ദാരുണമായ സംഭവം നടന്നത്. ആറ് മാസം പ്രായമായ കുട്ടിയെ അടക്കമാണ് വീടിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പ്രതികാരക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ബിജെപി ആരോപിച്ചു. സർക്കാറിന് ഭരണം നിലനിർത്തുന്നതിൽ മാത്രമാണ് ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കുറ്റപ്പെടുത്തി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു