ദോഹ: ഖത്തറിലെ സ്വർണവ്യാപാരിയായ യാമിനിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ഇരുപത്തിയേഴു പേരിൽ നാലുപേർക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെ വിട്ടു. ചിലർക്ക് 5 വർഷവും ചിലർക്ക് 6 മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ ഇരുപത്തിയേഴു പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നുപേർ പോലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. വിധി പ്രഖ്യാപനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊലപാതക വിവരം മറച്ചു വയ്ക്കൽ, കളവു മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരിക്കുന്നത് . 2 വർഷം മുമ്പായിരുന്നു മലയാളി സംഘം യമനി പൗരനായ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ചു കൊലപ്പെടുത്തിയത്.