മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് ഏഷ്യക്കാർ ഉൾപ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. 24 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് മയക്കുമരുന്ന് വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തത്. 1 ദശലക്ഷം ബഹ്റൈൻ ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇവരെ പിടിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിമാനത്തിൽ 2.5 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യ വ്യക്തി പിടിയിലാകുന്നത്. ഏകദേശം 3.5 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചപ്പോഴാണ് മറ്റു മൂന്ന് പേർ കൂടി പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.