ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഉപനായകൻ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. രോഹിതിനൊപ്പം ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മാണിക ബത്ര, പാരാലിമ്പ്യൻ എം തങ്കവേലു എന്നിവർക്കും രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന് ശുപാർശ ലഭിച്ചു.ഇത് രണ്ടാം തവണയാണ് നാല് താരങ്ങളെ പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നത്. മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് താരങ്ങളെ നിർണയിച്ചത്. 2016ൽ മലയാളി ബാഡ്മിൻ്റൺ താരം പിവി സിന്ധു, ജിമ്നാസ്റ്റ് ദീപ കർമാക്കർ, ഷൂട്ടർ ജിതു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവർ ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇവർക്ക് പുരസ്കാരം ലഭിക്കുകയും ചെയ്തു.
Trending
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു