
മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ.ആര്.ജി.സി) ചേര്‍ന്ന് ഇറാനിയന്‍ തീവ്രവാദ സംഘടനകള്‍ വഴി ചാരവൃത്തി നടത്തിയതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് നാല് ബഹ്റൈനികളെ അറസ്റ്റ് ചെയ്തതായും വിദേശത്ത് ഒളിവില്‍ കഴിയുന്ന അഞ്ചാമനെ തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുര്‍തദ ഹുസൈന് അവല് (25), അഹമ്മദ് ഇസ അല്‍ ഹൈക്കി (34),
സാറ അബ്ദുല്നബി മര്‍ഹൂന്‍ (36), ഇല്യാസ് സല്മാന് മിര്‍സ (22) എന്നിവരാണ് അറസ്റ്റിലായത്. അലി മുഹമ്മദ് ഹസ്സന് അല്‍ ഷെയ്ഖ് (25) ആണ് വിദേശത്ത് ഒളിവില്‍ കഴിയുന്നത്.
ആദ്യം അറസ്റ്റിലായയാള്‍ സംഘടനാ നിര്‍ദേശങ്ങളനുസരിച്ചും മറ്റുള്ളവരുടെ സഹായത്തോടെയും ബഹ്റൈനിലെ സുപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നതിനും കോര്‍ഡിനേറ്റുകള്‍ രേഖപ്പെടുത്തുന്നതിനും ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ഈ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ്വെയര് വഴി ഐ.ആര്.ജി.സിക്ക് കൈമാറി.
നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായ വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


