റിയാദ്: സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി. ഫെബ്രുവരി 22, 23 തീയതികളിൽ (ബുധൻ, വ്യാഴം) സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
22ന് സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22 നു ശേഷമുള്ള വ്യാഴാഴ്ച സിവിൽ സർവീസിൽ ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് റെഗുലേഷനു കീഴിൽ ജോലി ചെയ്യുന്നവർക്കും അവധിയായിരിക്കും.