കൊച്ചി: ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല് അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള് ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് സിദ്ദിഖ് ഉല് അസ്ലം എന്നതിൻറെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖ് ഉലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എൻഐഎയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം സൌദി അറേബ്യ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു.ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു .കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങള്‍ക്ക് സിദ്ദിഖ് പദ്ധതിയിട്ടതായി എന്‍ഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Trending
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു