മനാമ: ഫോർമുല വൺ റേസിനിടെ വൻ അപകടം. ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജീൻ ആണ് അപകടം സംഭവിച്ചത്. ഫോർമുല വൺ ഫൈനൽ മത്സരത്തിനിടെ കാർ ബാരിയറിൽ തട്ടി തീ പിടിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിൽ നടന്ന അപകടത്തെ തുടർന്ന് റെഡ് ഫ്ലാഗ് ഉയർത്തി. ട്രാക്കിൽ തടസങ്ങൾ ഉണ്ടാകുമ്പോഴാണ് റെഡ് ഫ്ലാഗ് ഉയർത്തുന്നത്.
ഗ്രോസ്ജീൻ തന്റെ കാർ ഡാനിയൽ ക്വിയാറ്റിന്റെ മുൻവശത്തുകൂടി ഓടിച്ചതാണ് അപകടത്തിന് കാരണമായത്. റീപ്ലേകളിൽ ഡ്രൈവർ തടസ്സങ്ങൾക്കിടയിലൂടെ കുതിച്ചുകയറുന്നതും കാർ ബാരിയറിൽ തട്ടി പകുതിയായി പൊട്ടി തീ പിടിക്കുന്നതും കാണാം. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.