മനാമ: ഫോർമുല 1 റോളക്സ് സാഖിർ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ യോഗ്യത മത്സരത്തിൽ മെഴ്സിഡസ് ബെൻസിന്റെ വാൾട്ടേരി ബൊട്ടാസ് ഒന്നാമതെത്തി. 26 മില്ലിസെക്കൻഡ് വ്യത്യാസത്തിൽ മെഴ്സിഡസ് ബെൻസിന്റെ തന്നെ ഹാമിൽട്ടന്റെ പകരക്കാരനായി ഇറങ്ങിയ ജോർജ് റസ്സൽ രണ്ടാം സ്ഥാനത്തും റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഫെറാറിയുടെ ചാൾസ് ലെക്ലർക്ക് നാലാം സ്ഥാനത്തും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് അഞ്ചാം സ്ഥാനത്തുമെത്തി.
For Appointment Click: https://www.kimshealth.org/bahrain/muharraq/
യോഗ്യത മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം പരിശീലന സെഷനിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ ഒന്നാമതെത്തി. മെഴ്സിഡസ് ബെൻസിന്റെ വാൽട്ടേരി ബോട്ടാസ് രണ്ടാമതും ആൽഫാ ടോറിയുടെ പിയറി ഗാസ്ലി മൂന്നാമതും ഫിനിഷ് ചെയ്തു.
ഫോർമുല 1 റോളക്സ് സാഖിർ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ ഫൈനൽ ഇന്ന് രാത്രി 8.10 ന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ആരംഭിക്കും.