
മനാമ: ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ബഹ്റൈന്റെ സ്വന്തം ടീമായ മക്ലാരന് തകര്‍പ്പന്‍ വിജയം. മക്ലാരന് ഡ്രൈവര്‍മാര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം മെഴ്സിഡസ് കരസ്ഥമാക്കി.
മത്സരത്തില്‍ നേടി സ്ഥാനങ്ങള്‍ ഇങ്ങനെ:
1- ഓസ്കാര്‍ പിയാസ്ട്രി (മക്ലാരന്), 2- ജോര്‍ജ് റസ്സല്‍ (മെഴ്സിഡസ്), 3- ലാന്‍ഡോ നോറിസ് (മക്ലാരന്), 4- ചാള്‍സ് ലെ ക്ലര്‍ക്ക് (ഫെരാരി), 5- ലൂയിസ് ഫാമില്‍ട്ടണ്‍ (ഫെരാരി), 6, മാക്സ് വെര്സ്റ്റാപ്പന് (റെഡ് ബുള്‍), 7- പിയറി ഗാസ്ലി (ആല്‍പൈന്‍), 8- എസ്റ്റെബാന്‍ ഒകോണ്‍ (ഹാസ്), 9- യുകി സുനോഡ (റെഡ് ബുള്‍), 10- ഒലിവര്‍ ബെയര്‍മാന്‍ (ഹാസ്).
ഓസ്കാര്‍ പിയാസ്ട്രിയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. പിന്നീട് കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റം. പിയാസ്ട്രിയുടെ ഗ്രാന്‍ഡ് പ്രീ എന്ന് വിശേഷിപ്പിക്കാവുന്നതായി മത്സരം.
ജോര്‍ജ് റസ്സലിന്റെ മുന്നേറ്റവും മികച്ചതായിരുന്നു. റസ്സല്‍ ശക്തമായി മുന്നേറിയെങ്കിലും പിയാസ്ട്രിയെ മറികടക്കാനായില്ല.
