
മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്യത്തെ വിപണികളിലും കടകളിലും പരിശോധന കര്‍ശനമാക്കിയതായി വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ നിയന്ത്രണ, വിഭവശേഷി അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് അറിയിച്ചു.
എല്ലാ വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തിരക്കേറിയ സീസണുകളില്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പരിശോധനയിലൂടെ വില്‍പ്പന രീതികള്‍ നിരീക്ഷിക്കുക, ഓഫറുകളുടെ സുതാര്യത ഉറപ്പാക്കുക, വിലകള്‍ വ്യക്തമാക്കുക, ന്യായവും സുരക്ഷിതവുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കുന്നത് ലംഘിക്കുന്ന വാണിജ്യ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. മത്സരം നടക്കുന്ന ദിവസങ്ങള്‍ക്ക് മുമ്പും ശേഷവും മന്ത്രാലയം പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
