മനാമ: ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മനാമ ടി.എച്.എം.സി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. അവിടെ നടന്ന പ്രാർത്ഥനയിൽ മുൻ പ്രസിഡന്റും ഭാര്യയും മകളും പങ്കെടുത്തു. ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.


