തിരുവനന്തപുരം: പോത്തൻകോട് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയേഴാമത് ജന്മദിനാഘോഷമായ നവപൂജിതതം ശാന്തിഗിരി ആശ്രമ ആഘോഷപരിപാടികള്‍ മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ വി.കെ.എല്‍ & അല്‍-നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഡോ. വർഗീസ് കുര്യനെ ആദരിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജോയിന്റ് ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി, രമേശ് ചെന്നിത്തല, ബാബു സെബാസ്ററ്യൻ തുടങ്ങിയവർ പങ്കെടുത്തു.