പാക്കിസ്ഥാൻ: ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ഈ ലോകകപ്പിന് ശേഷം ബാബർ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് മുൻ ക്രിക്കറ്റ് താരങ്ങളായ കമ്രാൻ അക്മലും യൂനിസ് ഖാനും പറയുന്നത്.
“ബാബർ എന്നെ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ കാണുകയാണെങ്കിൽ, അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മാത്രമേ ഞാൻ പറയുകയുള്ളൂ, കാരണം ബാബർ തന്റെ കരിയറിൽ 22,00-25,000 റൺസ് നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം ഒരു കളിക്കാരനായി മാത്രമേ തുടരാവൂ, അല്ലാത്തപക്ഷം കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ബാബറിന്റെ ബാറ്റിംഗ് പ്രകടനത്തെയും ബാധിക്കും,” അക്മൽ ഒരു പാകിസ്ഥാൻ ചാനലിനോട് പറഞ്ഞു.
അതേ ടിവി ഷോയിൽ സംസാരിച്ച യൂനുസ് ഖാനും കമ്രാൻ അക്മലിന്റെ വാക്കുകളോട് യോജിച്ചു. നേതൃഗുണങ്ങൾ എല്ലാവർക്കുമുള്ളതല്ലെന്നും ബാബറിന്റെ ക്യാപ്റ്റൻസിയിൽ സ്പാർക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും യൂനുസ് പറഞ്ഞു.