യുപി കായിക യുവജനക്ഷേമവകുപ്പ മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന് മരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം.ഗുരുഗ്രാമിലെ ആശുപത്രിയിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്ത സമ്മർദ്ദം ഉയർന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്. ഉത്തർപ്രദേശ് മന്ത്രിസഭയിൽ സൈനിക ക്ഷേമം, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാൻ.
40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന് സുനില്‍ ഗാവസ്കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും ഏഴ് ഏകദിനങ്ങളില്‍ നിന്നായി 21.85 ശരാശരിയില്‍ 153 റണ്‍സും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും