ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വർണം മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു അറസ്റ്റിൽ. പട്ടണക്കാട് പോലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് 336 ഗ്രാം പണയ സ്വർണം മോഷണം പോയത്. 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് ഇവർ സ്വർണം മാറ്റിയത്.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു