
മനാമ: ജര്‍മ്മനിയിലെ മാഗ്ഡെബര്‍ഗിലെ മാര്‍ക്കറ്റില്‍ നിരവധി ആളുകളുടെ മരണത്തിന് കാരണമായ കാര്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
മരിച്ചവരുടെ കുടുംബങ്ങളെയും ജര്‍മ്മന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം അനുശോചനമറിയിച്ചു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആശംസിച്ചു.
