റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശങ്ങളിലേക്ക് വിമാന സർവീസിന് അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശശികൾക്ക് മാത്രമായി യാത്രാനുമതി എന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദേശ വിമാനങ്ങൾക്കും സൗദിയിൽനിന്ന് സർവീസ് നടത്താം. എന്നാൽ വിദേശ വിമാനങ്ങളിലെ സ്റ്റാഫിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. കർശനമായ മുൻകരുതലുകൾ പാലിച്ചിരിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
വകഭേദം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കില്ല. കഴിഞ്ഞയാഴ്ചയാണ് വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. പുറത്തുനിന്ന് സൗദിയിലേക്ക് വരുന്നവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.