മനാമ: സിറിയയിൽനിന്ന് ബഹ്റൈൻ പൗരരുടെ ആദ്യസംഘത്തെ വിജയകരമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സ്വീകരിച്ച തുടർനടപടികളെ തുടർന്നാണ് ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവുണ്ടായത്.
സുഗമവും സുരക്ഷിതവുമായ പ്രക്രിയ ഉറപ്പാക്കിയ സമഗ്രമായ ക്രമീകരണങ്ങളും നടപടികളുമാണ് ഇതിനുവേണ്ടി സ്വീകരിച്ചത്.
സിറിയയിലെയും ജോർദാനിലെയും ബഹ്റൈനിലെ നയതന്ത്ര കാര്യാങ്ങളുടെ അശ്രാന്ത പരിശ്രമത്തെയും തുടർച്ചയായ ഏകോപനത്തെയും മന്ത്രാലയം അഭിനന്ദിച്ചു.
സിറിയയിലെയും ജോർദാനിലെയും ബന്ധപ്പെട്ട അധികാരികൾ നൽകിയ സഹായത്തിനൊപ്പം പൗരരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിൽ ഗൾഫ് എയറിൻ്റെയും മറ്റു പങ്കാളികളുടെയും സഹകരണവുമുണ്ടായി.
സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സിറിയയിൽ അവശേഷിക്കുന്ന എല്ലാ ബഹ്റൈൻ പൗരരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Trending
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി
- ബഹ്റൈൻ വൈദ്യുതി മന്ത്രാലയം ദേശീയ ദിനം ആഘോഷിച്ചു
- വോയിസ് ഓഫ് ട്രിവാൻഡ്രം സമുചിതമായി ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
- സിറിയയിൽനിന്ന് ബഹ്റൈനികളുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു