
ലൂസേണ്: ഉക്രൈന് സമാധാന ഉച്ചകോടിയില് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റാഷിദ് അല് സയാനിയും ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ലയും പങ്കെടുത്തു. സ്വിസ് കോണ്ഫെഡറേഷനാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രാഷ്ട്രത്തലവന്മാരും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഐക്യരാഷ്ട്രസഭാ പ്രതിനിധികളും പങ്കെടുത്തു.


