
മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ടെലിഫോണില്‍ സംസാരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധം ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. കൂടാതെ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയുമുണ്ടായി.
