മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ 41-ാമത് ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി മന്ത്രിസഭയുടെ 146-ാമത് പ്രിപ്പറേറ്ററി സെഷൻ ഓൺലൈനിൽ നടന്നു. ബഹ്റൈൻ വിദേശകാര്യ മന്ത്രിയും അടുത്ത ഗൾഫ് ഉച്ചകോടി ചെയർമാനുമായ ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ധ്യക്ഷത വഹിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ബിന്‍ ഫലാഹ് മുബാറക് അല്‍ ജഹ്റഫിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. വിവിധ ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു.
ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്താന് ഖാബൂസ് ബിന്‍ സഈദ്, കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ബഹ്റൈന്‍ പ്രധാനമന്ത്രിയായിരുന്ന പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ എന്നിവരുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി. ജി.സി.സി ഉച്ചകോടിയുടെ അജണ്ട തയാറാക്കുന്നതിനാണ് ഓണ്‍ലൈനില്‍ പ്രത്യേക യോഗം വിളച്ചു ചേര്‍ത്തത്. 41ാമത് ജി.സി.സി ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.