ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടി. കസ്റ്റംസിന്റെ ചരിത്രത്തിലെ ക്കാലത്തേയും വലിയ കറന്‍സി വേട്ടയാണിത്. താജിക്കിസ്താനില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് വെള്ളിയാഴ്ച കറന്‍സി പിടികൂടിയത്. 7,20,000 യു.എസ് ഡോളറും 4,66,200 യൂറോയും ലഗേജില്‍ ഉണ്ടായിരുന്നു. 10.6 കോടി രൂപ വിലമതിക്കും ഇതിന്. ലഗേജിനുള്ളില്‍ ഉണ്ടായിരുന്ന ഷൂവിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കറന്‍സി. ഡല്‍ഹിയില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവരുടെ ശ്രമം. വിദേശ കറന്‍സി പിടിച്ചെടുത്ത കസ്റ്റംസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും കസ്റ്റംസ് അറിയിച്ചു.
Trending
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു
- ഇറാന്- അമേരിക്ക ഏറ്റുമുട്ടലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്‍കും
- ബഹ്റൈനിലെ എച്ച്.ബി.ഡി.സിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ സേവനം തുടങ്ങി
- ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം മോണ്ട്രിയലില് സ്ഥിതിവിവരക്കണക്ക് ശില്പശാല നടത്തി
- പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ
- ‘സീസണ്‍സ്’ ടൂറിസം യാത്ര: മോസ്കോയിലെ റെഡ് സ്ക്വയറില്‍ ബഹ്റൈനി കുടുംബങ്ങള്‍ ദേശീയ പതാകയുയര്‍ത്തി