കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റുകളും പഠന കേന്ദ്രങ്ങളും സന്ദർശിക്കാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻജിഒകൾ, വ്യാവസായിക യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവസരമുണ്ട്. ഓഗസ്റ്റ് 26ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൊതുപ്രവേശനം അനുവദിക്കും. സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഗവേഷണശാല, ലൈബ്രറി, മ്യൂസിയം, ശാസ്ത്രപ്രദർശനങ്ങൾ, ഫോട്ടോ/പോസ്റ്റർ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, യോഗ/മനഃശാസ്ത്ര പരിശീലനം, സെമിനാറുകൾ/സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

