എറണാകുളം: സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് ‘ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്. സരിതയും മകളും മകനും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഭർത്താവ് പഴനിയുടെ ഓട്ടോറിക്ഷയായിരുന്നു. കാഴ്ച്ചക്കുറവുള്ള മകനുമായി ആശുപത്രികളിലും വാടകവീടുകളിലുമായി കഴിഞ്ഞിരുന്ന ഇവർ മിച്ചസമ്പാദ്യവും സുമനസ്സുകളുടെ സഹായവും കൊണ്ട് ആമ്പല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്നകാലത്താണ് ഇവർ ‘ലൈഫ് ‘ പദ്ധതിയിൽ ഉൾപ്പെടുന്നത്. സ്വന്തം പേരിലുളള സ്ഥലം ആമ്പല്ലൂർ പഞ്ചായത്തിലായതിനാൽ ഇവിടേക്ക് ആനുകൂല്യം മാറ്റി നൽകുകയായിരുന്നു പദ്ധതിയിൽ നിന്നുള്ള ധനസഹായത്തോടെ ഭവനനിർമ്മാണം ആരംഭിക്കുകയും രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന മനോഹരഭവനം പൂർത്തീകരിക്കുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മകൾ ആതിര പറഞ്ഞപ്പോൾ ഇനി എല്ലാ ഓണവും പൊന്നോണമായിരിക്കുമെന്ന് സരിത പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി