അബുദാബി: റമദാനിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുമായി തീവ്രമായ പരിശോധനയും ബോധവൽക്കരണ ക്യാമ്പയിനുകളും ആരംഭിച്ചു.
പരമ്പരാഗത അടുക്കളകൾ, കാറ്ററിംഗ് കമ്പനികൾ, ഭക്ഷ്യ സ്റ്റോറുകൾ, വിതരണ കേന്ദ്രങ്ങൾ, ഔട്ട്ലെറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. റമദാനിൽ ഉയർന്ന തലത്തിലുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും അംഗീകൃത നടപടിക്രമങ്ങളിലൂടെ ഭക്ഷ്യ സ്ഥാപനങ്ങളിലെ തെറ്റായ രീതികൾ നിരീക്ഷിക്കുന്നതിനും തിരുത്തുന്നതിനുമാണ് പരിശോധന ക്യാമ്പയിനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.