
മനാമ: വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തിറക്കിയ 2025ലെ അറബ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ നാലാം സ്ഥാനവും അറബ് ലോകത്ത് ആറാം സ്ഥാനവും.
ഭക്ഷണം നല്‍കാനുള്ള ശേഷി, കരുതല്‍ ശേഖരത്തിലെ സുസ്ഥിരത, വിതരണ ശൃംഖലകളുടെ കാര്യക്ഷമത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് സൂചികയില്‍ 12 അറബ് രാജ്യങ്ങളെ വിലയിരുത്തിയത്. ഇതില്‍ ബഹ്റൈന്‍ 70.3 പോയിന്റുകളാണ് ലഭിച്ചത്.
75.2 പോയിന്റുകളുമായി യു.എ.ഇയാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ഖത്തര്‍ രണ്ടാം സ്ഥാനത്തും (72.4) ഒമാന്‍ മൂന്നാം സ്ഥാനത്തുമാണ് (71.2).


