
മനാമ: ബഹ്റൈനില്‍ ആശുറ ആചരണവേളയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.
ഇതിന്റെ ഭാഗമായി നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ അല്‍ ഷെയ്ഖ് അബ്ദുല്‍ ഹുസൈന് അല്‍ അസ്ഫൂര് ഭക്ഷണ, പാനീയ വിതരണ മേഖലയിലെ പ്രമുഖരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വെര്‍ച്വല്‍ യോഗം വിളിച്ചുചേര്‍ത്തു. ആശുറ ആചരണത്തിനെത്തുന്നവര്ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തി സിറ്റീസ് പ്രോഗ്രാം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഉയര്‍ന്ന താപനിലയുള്ള ഇടങ്ങളില്‍ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സുരക്ഷിതമായ ഗ്യാസ് സിലിണ്ടര്‍ സംവിധാനങ്ങലെക്കുറിച്ചും ശുചിത്വമുള്ള ഭക്ഷണ വിതരണ രീതികളെക്കുറിച്ചും ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കി.
