
മനാമ: റമദാനില്‍ ബഹ്റൈനില്‍ പ്രധാന ഭക്ഷണസാധനങ്ങളുടെ വില 38% കുറയ്ക്കുമെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പാര്‍ലമെന്റില്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ വിപണികളിലും ഈ ഇളവ് ലഭ്യമാകും. വിലസ്ഥിരത നിലനിര്‍ത്താന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഉദ്ദേശിക്കുന്നു. കച്ചവടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാകും.
രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിന് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.


