കൽപ്പറ്റ: വയനാട് മുട്ടിലിലെ ഡബ്ലുഒ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വിലയിരുത്തി. വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ കുഴൽക്കിണർ വെള്ളത്തിൽ ജൂലൈ മാസം ശേഖരിച്ച സാമ്പിളിൽ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നവംബർ 25 നു ശേഷം സ്കൂൾ തുറന്നാൽ മതി എന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന് നിർദ്ദേശിച്ചിരിക്കുന്നത്.
Trending
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം
- അമിത പലിശ വാഗ്ദാനം ചെയ്ത് 10 കോടി തട്ടിയ കേസ്; പ്രതികളിലൊരാൾ പിടിയിൽ
- വയനാടിനായി ഐ.വൈ.സി.സി യുടെ കൈത്താങ്, ആദ്യ ഓട്ടോറിക്ഷ ടി സിദ്ദീഖ് എം എൽ എ വിതരണ ഉദ്ഘാടനം നടത്തും
- രുചിച്ചു നോക്കിയശേഷം ഐസ് പാക്കിങ്; വീഡിയോ പുറത്തായതോടെ നാട്ടുകാര്‍ തടഞ്ഞു, കട പൂട്ടി
- സെവൻ ആർട്സ് കൾച്ചറൽഫോറം വാർഷിക ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു
- സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫാം ബാക്ടീരിയ; സ്കൂൾ 25ന് ശേഷം തുറന്നാൽ മതിയെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
- യുഡിഎഫ് വെണ്ണക്കരയിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; പി സരിൻ