മനാമ. ബഹ്റൈൻ കെഎംസിസി വോളന്റീർ വിങ്ങിന്റെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകളിലും ലേബർ സൈറ്റുകളിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണപൊതികൾ വിതരണം ചെയ്തു.
പ്രയാസമനുഭവിക്കുന്നവന്റെ കൂടെ സഞ്ചരിക്കുന്ന കെഎംസിസിയുടെ കാരുണ്ണ്യ പ്രവർത്തനങ്ങൾ എന്നും പ്രവാസ മണ്ണിന്റെ പ്രത്യേകതയാണ്.ബഹ്റൈൻ കെഎംസിസി വോളന്റീർ വിംഗ് ചെയർമാൻ ഒ കെ കാസിം, സിദീക് അദ്ലിയ, റിയാസ് ഒമാനൂർ, ബഷീർ, ഹുസൈൻ വയനാട്,
എന്നിവർ നേതൃത്വം നൽകി.
ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ വിശപ്പകറ്റാൻ കാരുണ്ണ്യ സ്പർശരായ കെഎംസിസിയുടെ വോളന്റീർ വിംഗ് ചൂടും തണുപ്പും വകവെക്കാതെ കോവിഡിന്റെ കാല ഘട്ടത്തിൽ പോലും തൊഴിലാളികളുടെ ക്ഷേമം മുഖമുദ്രയാക്കി പ്രവർത്തിക്കുന്നതിൽ മറ്റുള്ള സംഘടനകൾക്ക് മാതൃകയായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെയാണ് ശ്ലാഘനീയമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഏവരുടെയും അഭിനന്ദനങ്ങളും സഹായ സഹകരണങ്ങളും സംഘടനയെ തേടിയെത്തുന്നത്.