മനാമ: കൊറോണ വൈറസ് പാൻഡെമിക്കിനിടയിലും ബഹ്റൈനിൽ തുറന്ന ഫുഡ് ട്രക്ക് ഏരിയ നിരവധി പേരെ ആകർഷിച്ചു. ആരംഭിച്ചതിനുശേഷം 1,60,000 സന്ദർശകർ ഇവിടെയെത്തിയതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. പ്രാദേശിക രുചികൾ മുതൽ അന്തർദ്ദേശീയ രുചിവിഭവങ്ങൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്ലാനറ്റ് കാരവൻ, 974 സ്പെഷ്യൽ റെസ്റ്റോറന്റ്, സ്വീറ്റ്ന സ്വീറ്റ്, ഡിസംബർ 31 കഫെ, കോസ്റ്റ കോഫി എന്നിവ ഉൾപ്പെടെ 50 ഓളം മൊബൈൽ ഫുഡ് ഔട്ട്ലെറ്റുകളാണ് ഡിസ്ട്രിക്ട് ഏരിയയിൽ ഉള്ളത്.
https://ftdbh-menu.net/ എന്ന ലിങ്കിലൂടെ ഉപഭോക്താക്കൾക്ക് മുഴുവൻ മെനുവും റെസ്റ്റോറന്റുകളും പരിചയപ്പെടാൻ സാധിക്കും. ഫോണിലൂടെ ഓർഡർ നൽകാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അതിനുള്ള ഓപ്ഷനുകളും ഡിസ്ട്രിക്ടിലുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനി ഒക്ടോബർ 22 നാണ് ഫുഡ് ട്രക്ക് ഏരിയ തുറന്നു നൽകിയത്. ഈസ്റ്റ് റിഫയിലെ ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിന് സമീപം 50 ട്രക്കുകൾക്കാണ് സ്ഥലം അനുവദിച്ചത്. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത്. എല്ലാ സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഡൈനിംഗ് ടേബിളുകൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കാത്തിരിപ്പ് ക്യൂകൾ ഒഴിവാക്കുന്നതിനായി, ഡൈനിംഗ് ടേബിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന “ബാർകോഡ്” വഴി ഇലക്ട്രോണിക് രീതിയിൽ ഓർഡർ പൂർത്തിയാക്കുന്നതിലൂടെയും മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ബഹ് പദ്ധതികളെ പിന്തുണയ്ക്കുന്നതിനും ഫുഡ് ട്രക്ക് ഉടമകളെ ശാക്തീകരിക്കുന്നതിനുമായിട്ട് ആരംഭിച്ച ഈ പദ്ധതിക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഡിസ്ട്രിക്ട് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിസിനസ്സിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സേവനങ്ങൾ അതോറിറ്റി നൽകുന്നുണ്ട്. സുരക്ഷ, വൈദ്യുതി, വൃത്തിയാക്കൽ എന്നിവക്കായി നാമമാത്രമായ ഫീസ് ആണ് ഈടാക്കുന്നത്. രാജ്യത്തിന്റെ ടൂറിസം സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും രാജ്യത്തിന്റെ ഇക്കണോമിക് വിഷൻ 2030 അനുസരിച്ച് ജിഡിപിക്കുള്ള സംഭാവനയെ ക്രിയാത്മകമായി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരമാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി മുന്നോട്ട് പോകുന്നത്.