ന്യൂയോർക്ക്: ഫോമാ 2021 ഒക്ടോബർ മാസം കേരളത്തിൽ നൽകുന്ന ഇരുപതോളം കാരുണ്യ പദ്ധതികളിൽ ഒന്നായ മല്ലപ്പള്ളിയിലുള്ള ശാലോം കാരുണ്യ ഭവന സഹായ പദ്ധതിയുടെ ഭാഗമായി ഫോമാ ഹെല്പിങ് ഹാന്റ് മൂന്നു ലക്ഷം രൂപ കൈമാറും.
2021 ഒക്ടോബർ 20 നു വൈകിട്ട് ശാലോം കാരുണ്യ ഭവനിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. പത്തനം തിട്ട ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.
ഗാമയുടെ മുൻ പ്രസിഡന്റും, നാഷണൽ കമ്മറ്റി മെമ്പറുമായ മല്ലപ്പള്ളിയിൽ നിന്നുള്ള പ്രകാശ് മാത്യുവാണ് ശാലോം കാരുണ്യ ഭവന് പണം സമാഹരിക്കുന്നതിനുള്ള മുൻകയ്യെടുത്തതും പ്രവർത്തിച്ചതും
ശാലോം കാരുണ്യ ഭാവന സഹായ പദ്ധതിയിലേക്ക് പണം നൽകി സഹായിച്ച എല്ലാവർക്കും ഫോമ നിർവ്വാഹക സമിതി പ്രസിഡന്റ് പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, മാത്യു ചാക്കോ എന്നിവർ നന്ദി അറിയിച്ചു.
റിപ്പോർട്ട്: സലിം ആയിഷ