ന്യൂഡൽഹി: സാമ്പത്തിക പരാതീനത മൂലമോ, വേണ്ട പഠനോപകാരങ്ങളോ, ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന സമർത്ഥരായ വിദ്യാർത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ചയിനിയുടെ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അൻപത് നഴ്സിംഗ് വിദ്യാർത്ഥികൾക്കും, മറ്റു സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അൻപത് പഠനാർത്ഥികൾക്കുമാണ് സ്കോളർഷിപ്പ് തുക നൽകുക. സ്കോളർഷിപ്പ് തുക മെയ് ആദ്യവാരം കേരളത്തിൽ തിരുവനന്തപുരത്തു നടക്കുന്ന ഫോമയുടെ കേരള കൺവൻഷൻ വേദിയിൽ വെച്ച് വിതരണം ചെയ്യും.
സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയാണ് ഒരു സമൂഹത്തിന്റെ വികാസത്തിന്റെ അളവുകോൽ. സ്ത്രീശാക്തീകരണത്തിന് വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സമർത്ഥരായ വിദ്യാർഥിനികൾക്ക് പ്രോത്സാഹനം നൽകേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് സഞ്ജയിനി എന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നൽകിയത്. ഫോമയുടെ പ്രവർത്തകരും അംഗസംഘടനകളും നൽകിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്കോളർഷിപ്പിനായി തുക സമാഹരിച്ചത്.
സ്കോളർഷിപ്പിനായുള്ള അപേക്ഷകൾക്കും, മറ്റു വിശദാംശങ്ങൾക്കുമായി
fomaa.nationalwomensforum@gmail.com എന്ന മേൽവിലാസത്തിൽ ബന്ധപ്പെടണമെന്ന് വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അറിയിച്ചു.
അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി 2022 ഏപ്രിൽ 25
താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
മെയ് അഞ്ചു മുതൽ കേരളത്തിൽ നടക്കുന്ന കേരളാ കൺവെൻഷനിൽ ആ സമയത്തു നാട്ടിലുള്ള എല്ലാ അമേരിക്കൻ മലയാളികളും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ , കേരളാ കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ് എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: സലിം അയിഷ