എറണാകുളം ആയവന ഗ്രാമ പഞ്ചായത്തിലെ പ്രവീണിന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കാണ് ഫോമാ ഹെല്പിങ് ഹാന്റും യോങ്കേഴ്സ് മലയാളി അസോസിയേഷനും സഹായ ഹസ്തവുമായി എത്തിയത്. ഫോമാ ഹെല്പിങ് ഹാന്റ് സോണൽ കോർഡിനേറ്റർ ആയ ശ്രീ ജോഫ്രിൻ ജോസിന്റെ നേതൃത്വത്തിലാണ് യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഹെല്പിങ് ഹാൻഡുമായി ചേർന്ന് . എട്ടു മണിക്കൂറുകൾക്കിടയിലാണ് രണ്ടേകാൽ ലക്ഷം രൂപ സമാഹരിച്ചത്.
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം കൃഷ്ണപ്രിയ വെന്റിലേറ്ററിൽ അതിജീവനപോരാട്ടത്തിലാണ്. തുടർ ചികിത്സകൾക്ക് വലിയ തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് ധനസമാഹരണം തുടങ്ങിയത്.
സംഭാവനകൾ നൽകിയ എല്ലാ ഉദാരമതികൾക്കും യോങ്കേഴ്സ്മയലാളി അസോസിയേഷൻ ഭാരവാഹികളും, ഫോമാ ഭാരവാഹികളും, നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം ആയിഷ