കുവൈറ്റ് സിറ്റി: ഒക്ടോബർ മാസം ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി ‘Early Detection Can Help Save Lives’ എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് മലബാർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നീതു എ.പി നേതൃത്വം നൽകുന്നു. സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ forms.gle/V9gAq8LfZBNCXMLs6 എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് മാത്രമായിരിക്കും.