ന്യൂഡൽഹി: ഫ്ലൈയിങ് കിസ് ആരോരപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. രാഹുലിന്റെ പെരുമാറ്റം സ്നേഹപ്രകടനമായിരുന്നെന്നും വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ലെന്നും അവർ പറഞ്ഞു. ലോക്സഭയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ എല്ലാ മന്ത്രിമാരും എണീറ്റുനിൽക്കുകയായിരുന്നു. മന്ത്രിമാർ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ സ്നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങൾക്ക് സ്നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. രാഹുൽ ഗാന്ധിയെ നിങ്ങൾ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. കേസിൽ വിജയിച്ച് അദ്ദേഹം തിരികെ വന്നു. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷം കാട്ടുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തോടെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്, ബിജെപി അംഗങ്ങളെ പരാമർശിച്ച് പ്രിയങ്ക ചതുർവേദി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്ലൈയിങ് കിസ് ആഗ്യം കാട്ടിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വിഷയത്തിൽ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ 20 വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു